Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്‌ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്‌ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതിന് മ്യൂള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി നാല് ആഴ്ചയ്‌ക്കുള്ളില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) തയ്യാറാക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ തടയുന്നതിന് വിവിധ നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു.
മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: മ്യൂള്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച എസ്‌ഒപി നാല് ആഴ്ചയ്‌ക്കുള്ളില്‍ തയ്യാറാക്കി എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കണം. എല്ലാ സംസ്ഥാനങ്ങളിലും പരാതി പരിഹാര മൊഡ്യൂള്‍, മണി റീസ്റ്റോറേഷന്‍ മൊഡ്യൂള്‍ എന്നിവ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കണം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച്‌ പൊതുജന അവബോധം സൃഷ്ടിക്കാനും സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണം. സൈബര്‍ തട്ടിപ്പ് കേസുകളില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ സംവിധാനങ്ങളെക്കുറിച്ച്‌ ബന്ധപ്പെട്ടവരെ അറിയിക്കണം.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററുമായി കൂടിയാലോചിച്ച്‌ ഇ-സീറോ എഫ്‌ഐആര്‍ സംവിധാനം സ്വീകരിക്കണം.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.
എല്ലാ സംസ്ഥാന നിയമ സേവന അതോറിറ്റികളും പൊതുജന അവബോധ സംരംഭങ്ങള്‍ ഉടനടി ഏറ്റെടുക്കണം.
(സൈബര്‍ തട്ടിപ്പിലൂടെയും കള്ളപ്പണത്തിലൂടെയും ലഭിക്കുന്ന പണം നിയമവിരുദ്ധമായി മാറ്റിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മറ്റ് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily