തിരുവനന്തപുരം: ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. റോബിൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ മരണവാർത്ത അറിയിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയായിരുന്നു ഡോക്ടറും സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷൻ സ്പീക്കറുമെല്ലാമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടി ആയിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് മാസമായി താരത്തിന്റെ അമ്മ കാൻസർ ബാധിതയായിരുന്നുവെന്നും ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നു റോബിൻ തന്നെ ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുൻപ് അമ്മയുടെ ഗർഭപാത്രത്തില്‍ കാൻസർ ബാധിച്ചെന്നും അതിന്റെ ചികിത്സയിലായിരുന്നു എന്നുമാണ് റോബിൻ കുറിച്ചിരിക്കുന്നത്..
അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞതിനാലും അമ്മ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന തോന്നല്‍ ഉണ്ടായി തുടങ്ങിയപ്പോള്‍ മുതലുമാണ് റോബിൻ ഇടയ്‌ക്കിടെ പ്രിയപ്പെട്ട അമ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം പങ്കുവെക്കാൻ തുടങ്ങിയതെന്നും ചിലർ കുറിച്ചു. നിരവധി പേരാണ് റോബിന്റെ ദുഖത്തില്‍ പങ്കുചേർന്ന് അമ്മയ്‌ക്ക് ആദരാഞ്ജലികള്‍ കുറിച്ചത്.

