Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ട്രംപ് കാര്‍ഡ്' ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

'ട്രംപ് കാര്‍ഡ്' ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

ണ്ടന്‍: ലോകകപ്പില്‍ ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തില്‍ ലഭിച്ച റെഡ് കാര്‍ഡിനെ തുടര്‍ന്ന് ഒരു മത്സരം വിലക്കിലാകേണ്ടിയിരുന്ന അമേരിക്കന്‍ സ്ട്രൈക്കര്‍ ഫോളറിന്‍ ബലോഗനെ, അപ്രതീക്ഷിതമായി അടുത്ത മത്സരത്തില്‍ കളിക്കാന്‍ അനുവദിച്ച ഫിഫയുടെ തീരുമാനം വിവാദത്തില്‍.

ഈ തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് ഇടപെട്ടുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബോസ്‌നിയന്‍ പ്രതിരോധതാരം താരിക് മുഹരെമോവിച്ചിന്റെ കണങ്കാലില്‍ ചവിട്ടിയെന്നാണ് റഫറി വിലയിരുത്തിയത്. ഫിഫ നിയമപ്രകാരം നേരിട്ടുള്ള റെഡ് കാര്‍ഡിന് സ്വമേധയാ അടുത്ത മത്സരം വിലക്കാണ് ലഭിക്കുക; അതിനെതിരെ അപ്പീല്‍ ചെയ്യാനും സാധിക്കില്ല

വാര്‍ പരിശോധനയില്‍ ചുവപ്പ് കാര്‍ഡ് നല്‍കി ബലോഗനെ പുറത്താക്കുകയും ചെയ്തു. പക്ഷേ ഇത് ചുവപ്പ് കാര്‍ഡ് നല്‍കേണ്ട കുറ്റമല്ല എന്ന് യുഎസ് കോച്ച്‌ മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു. താരത്തിന്റെ പൗരത്വവും അന്താരാഷ്‌ട്ര യോഗ്യതാ മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്‌ക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്‌ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സംസാരിച്ചതിനു ശേഷം ഫിഫ ബലോഗന് അനുകൂലമായി ക്ലിയറന്‍സ് നല്‍കുകയായിരുന്നു. ഫുട്‌ബോളില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന ഫിഫയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. കായികരംഗത്തെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് ബെല്‍ജിയവും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. അമേരിക്കയെ സംബന്ധിച്ച്‌ ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ മത്സരമാണിത്. മികച്ച ഫോമിലുള്ള ബലോഗന്റെ സാന്നിധ്യം ടീമിന് വലിയ ഊര്‍ജ്ജം നല്‍കുമെങ്കിലും, കളിക്ക് പുറത്ത് രൂപപ്പെട്ട ഈ രാഷ്‌ട്രീയ വിവാദം കളിക്കളത്തില്‍ അമേരിക്കന്‍ ടീമിനെ എങ്ങനെ ബാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫിഫയുടെ ഈ വിവേചനപരമായ തീരുമാനത്തിനെതിരെ ബെല്‍ജിയം ഔദ്യോഗികമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. യുവേഫയും ഈ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily