തിരുവനന്തപുരം:: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ നാല് ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൂടി പേര് പറഞ്ഞ് ജേണലിസ്റ്റ് കാവാലം ശശികുമാര്‍.
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരന്‍ തുടങ്ങി വിജയിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പതിവ് പേരുകള്‍ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാണ്.
എന്നാല്‍ ഇതിലൊന്നും പെടാത്ത നാല് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കാവാലം ശ്രീകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറെ വര്‍ഷത്തെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവസമ്ബത്തില്‍ നിന്നുകൊണ്ടാണ് കാവാലത്തിന്റെ ഈ പ്രവചനം. യുവരാജ് ഗോകുല്‍, (നെടുമങ്ങാട്), സന്ദീപ് വാചസ്പതി (ഹരിപ്പാട്), കെ.കെ. അനീഷ് (മണലൂർ), കരമന ജയൻ (തിരുവനന്തപുരം സെൻട്രല്‍) എന്നീ പേരുകളാണ് കാവാലം പറയുന്നത്.
കാവാലത്തിന്റെ പോസ്റ്റ് ഇങ്ങിനെ:
“യുവരാജ് ഗോകുല്‍, (നെടുമങ്ങാട്),
സന്ദീപ് വാചസ്പതി (ഹരിപ്പാട്),
കെ.കെ. അനീഷ് (മണലൂർ),
കരമന ജയൻ (തിരുവനന്തപുരം സെൻട്രല്‍)
പതിവ് പേരുകള്‍ക്ക് പുറമേ കുറിച്ചു വച്ചോളൂ”…

