Dailyhunt
എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കാട്ടി സി പി എം വിട്ട് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ടി.കെ.

ഗോവിന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പ് നല്കിയത് പരിഗണിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ടി.കെ. ഗോവിന്ദന് ഇതിനോടകം പൊലീസ് സംരക്ഷണം നല്‍കിയതും കോടതി പരിഗണിച്ചു.സേനാവിന്യാസവും വെബ് കാമറകളടക്കം വിന്യസിച്ച കാര്യവും തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

സിപിഎം വിട്ടുവന്ന തനിക്കും അനുകൂലിക്കുന്ന വോട്ടര്‍മാര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍നിന്നു ഭീഷണിയുണ്ടെന്നാണ് ടി.കെ. ഗോവിന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. സി പി എം കോട്ടയായ തളിപ്പറമ്പില്‍ ജില്ല തലത്തിലെ നേതാവ് പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily