Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല.

തിരുവനന്തപുരം: ശീര്‍ഷകത്തിലേക്ക് ഇഴഞ്ഞു കയറുന്ന പാറ്റകളുടെ ഉന്മാദങ്ങളില്ല… താരസന്തതികളുടേയും അഭ്രപാളി സെലിബ്രിറ്റികളുടെയും പിന്തുണയില്ല… അഭിജിത്തും ഐഷയുമില്ല… രാഹുല്‍-പ്രിയങ്ക ആവേശങ്ങളില്ല… ൈഫ്‌ലറ്റ് ടിക്കറ്റ് ഓഫറുകളില്ല… സമരപന്തലിനു മുന്നില്‍ നിരനിരയായി ഫുഡ്‌ഡെലിവറി വാഹനങ്ങളില്ല… ദേശീയഭാഷയിലും ആംഗലേയത്തിലുമുള്ള അര്‍ദ്ധജ്ഞാനത്തിലെ ബ്രിട്ടാസങ്ങളില്ല… സമരവിജയ നിശാപാര്‍ട്ടിയുടെ നൃത്താലസ്യങ്ങളില്ല… ഇന്നുമുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ജലപാനമില്ലാതെ കിടക്കും എന്നു പ്രഖ്യാപിച്ച്‌ വിതുമ്പിയ വളര്‍മതിയുടെ കണ്ണീരിന് ആശ്വാസവാക്കുകളുമില്ല…

ദേശീയാദ്ധ്യക്ഷന്റെ പിറന്നാള്‍ വിരുന്നിന്റെ മധുരം നുണഞ്ഞ് പാറ്റകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവഗണനയ്‌ക്കു മുന്നിലും നിശ്ശേഷം തോറ്റുപോയ ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ (എല്‍പിഎസ്ടി ) റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിലെ അവസാന ആയുധമാണ് വളര്‍മതിയുടെ നിരാഹാരം.

ഇതല്ലാതെ ഞങ്ങള്‍ ഇനിയെന്തു ചെയ്യും, സമരപന്തലില്‍ പിന്തുണ അറയിക്കാനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്‌ സമരസമിതി സെക്രട്ടറി കൂടിയായ വളര്‍മതി വിതുമ്പി. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് മുതല്‍ നിരാഹാരസത്യഗ്രഹം ആരംഭിക്കുമെന്ന് ചെണ്ടകൊട്ടി വിളംബരം ചെയ്തു. 25 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുമായും മന്ത്രി എന്‍. ഷംസുദീനുമായും ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രണ്ടുമാസത്തെ സാവകാശം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിയമനകാര്യത്തില്‍ ഉറപ്പ് പറയില്ലെന്ന് വി.ഡി. സതീശനും അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily