ആലപ്പുഴ: ആലപ്പുഴ എംസി റോഡില്‍ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനില്‍ ഗർഭ നിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകള്‍ ആണ് ഇത്തരത്തില്‍ വാഹനത്തില്‍ കൊണ്ടുവന്ന നടുറോഡില്‍ ഉപേക്ഷിച്ചത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഓടുന്ന വാഹനത്തില്‍ നിന്നും ഇവ റോഡിലേക്ക് ബോധപൂർവം തള്ളിയതായോ, അതോ അബദ്ധത്തില്‍ റോഡില്‍ വീണതാണോ എന്നത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
ഗർഭ നിരോധന ഉറകള്‍ വഴിയില്‍ ഉപേക്ഷിച്ച വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഇവ ഉടൻ തന്നെ റോഡില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നഗരസഭ നിർദേശം നല്‍കിയിട്ടുണ്ട്.വാഹനം തിരിച്ചറിയുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് റോഡില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ പൂർണ്ണമായി നീക്കം ചെയ്യാൻ നിർദേശം നല്‍കി.

