Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എന്താണ് പ്രാണപ്രതിഷ്ഠ? ..

എന്താണ് പ്രാണപ്രതിഷ്ഠ? ..

രു വിഗ്രഹത്തിന് ആത്മീയ ജീവന്‍ പകരുന്ന പ്രക്രിയയാണ് ശരിയ്‌ക്കും പറഞ്ഞാല്‍ പ്രാണപ്രതിഷ്ഠ. ആ വിഗ്രഹത്തില്‍ ആദ്യമായിട്ട് പ്രാണനെ സന്നിവേശിപ്പിച്ച്‌ ജീവന്‍വെയ്‌പിക്കുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ.

ശില്പി പണിതു കൊണ്ടുവന്ന വിഗ്രഹത്തില്‍ ഉള്ളത്‌ ശില്പിയുടെ മനസ്സിലുള്ള ദേവന്റെ രൂപമാണ്. ആ ശില്പിയോട് രൂപം കൊത്താൻ ആവശ്യപ്പെടുന്നത് മിക്കവാറും ഒരു പ്രത്യേക ധ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള രൂപം ആയിരിക്കും. ഉദാഹരണം പറഞ്ഞാല്‍ എല്ലാ മൂർത്തികള്‍ക്കും പ്രത്യേകമോ അല്ലാതെ തന്നെ പൊതുവിലോ അനവധി ആയിട്ടുള്ള ധ്യാനങ്ങള്‍ ഉണ്ട്. ആ ധ്യാനപ്രകാരം ഒരു വിഗ്രഹം ഉണ്ടാക്കിയെടുക്കാറാണ് പതിവ്.

അങ്ങനെ ഒരു ധ്യാനപ്രകാരം നിർമ്മിച്ച ഒരു വിഗ്രഹത്തില്‍ ആ ശില്പി തന്നെ സ്വന്തം മനസ്സില്‍ ഒരു രൂപത്തെ സങ്കല്‍പ്പിച്ചിരിക്കുന്നത് കൊണ്ട് ആ വിഗ്രഹം മൂർത്തിയായി ദേവതയായി മാറുന്നുണ്ട്. ആ ശില്പിയുടെ മനസ്സിലുള്ള സങ്കല്പം വിഗ്രഹമായി മാറുമ്പോള്‍ അത് ശരിക്കും രാമൻ തന്നെയാകും.പക്ഷേ ചില താന്ത്രികക്രിയകള്‍ കൂടി ചെയ്യുമ്പോഴാണ് വിഗ്രഹത്തില്‍ പ്രാണന്‍ ഉണരുക.

പ്രാണപ്രതിഷ്ഠയില്‍ താന്ത്രികമായി ചെയ്യുന്നത് എന്താണെന്ന് നാം അറിഞ്ഞിരിക്കണം. ധ്യാനപ്രകാരം ശില്പി നിർമ്മിച്ചു കൊണ്ടുവരുന്ന വിഗ്രഹത്തിന് നാല്‍പ്പാമരം, പുറ്റു മണ്ണ് മുതലായ മാർജനദ്രവ്യങ്ങള്‍, (അതായത് വൃത്തിയാക്കാനുള്ള ദ്രവ്യങ്ങള്‍ എന്നർത്ഥം) ഇവ ഉപയോഗിച്ച്‌ തേച്ചു കഴുകി വൃത്തിയാക്കും. വൃത്തികഴിഞ്ഞാല്‍ അടുത്ത പടിയാണ് ശുദ്ധിയാവുക എന്നത്..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily