Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
EZI (എസി) പൂര്‍ത്തിയായി

EZI (എസി) പൂര്‍ത്തിയായി

കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ ബാനറില്‍ ഷമീര്‍ മുതിരക്കാലാ നിര്‍മിച്ച്‌ നവാഗത സംവിധായകന്‍ ലിജോ സ്രാമ്ബിക്കല്‍ സംവിധാനം ചെയ്യുന്ന (എസി) എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

പുതുമുഖങ്ങളെ അണിനിരത്തുന്ന ഈ ചിത്രത്തില്‍ 2018 മിസിസ് കേരളയായ യൂസ്റ്റിന്‍ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനീഷ് ബാസ്റ്റിന്‍, ഷൈനി സാറ, പോളി വത്സന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഷമീര്‍ മുതിരക്കാലയുടെ കഥയ്ക്ക് സന്ദീപ് മണികണ്ഠന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ജിജോ ഭാവചിത്ര ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-എമില്‍ എം. ശ്രീരാഗ്, എഡിറ്റിങ്-സല്‍മാന്‍ അന്‍സാര്‍, അഷ്‌കര്‍ അലി, കല-ഷാജി എലൂര്‍ മേക്കപ്പ്-ഡാലി സാബു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily