Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

ബംഗളൂരു: ഐഎസ്‌ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ളൈറ്റ് സെന്റര്‍ മേധാവിയായി മലയാളിയായ എസ് ആര്‍ ബിജുവിനെ നിയമിച്ചു.

പിഎസ്‌എല്‍വി ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ഇദ്‌ദേഹം. ഗഗന്‍യാന്റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി ബിജു നേതൃത്വം നല്‍കും.
ഡി കെ സിംഗാണ് യു ആര്‍ റാവു സാറ്റലൈറ്റ് സെന്‌ററിന്‌റെ പുതിയ മേധാവി.
എം ശങ്കരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിലവില്‍ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ മേധാവിയായ സിംഗിനെ നിയമിക്കുന്നത്.
ആര്‍ ആന്‍ഡ് ഡി വിഭാഗം ഡയറക്ടറായി എസ് സുധാകറിനെയും പ്രൊജക്‌ട്‌സ് വിഭാഗം ഡയറക്ടറായി ജസ്‌വീന്ദര്‍ സിങ് ഖൊറാലിനെയും നിയമിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily