Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കെന്ന പോലെ പുരുഷന്‍മാര്‍ക്കും കഴിക്കാന്‍ കഴിയുന്ന, താത്കാലികമായി ഗര്‍ഭധാരണം തടയുന്നതിനുള്ള ഗുളികകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഗവേഷകര്‍ ഒരു പടി കൂടി മുന്നേറി.

അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ പഠനംനേരത്തെ വിജയകരമായിരുന്നു. മരുന്ന് എലികളുടെ വൃഷണങ്ങളില്‍ കോശ വിഭജനം തടയുന്നതായാണ് കണ്ടെത്തിയത്. മരുന്ന് നിര്‍ത്തിവച്ചപ്പോള്‍ പ്രത്യുല്‍പാദനം സാധ്യമാവുകയും ചെയ്തു. തുടര്‍ന്നാണ് മനുഷ്യരില്‍ ഈ മരുന്നിന്‌റെ ഫലപ്രാപ്തിയെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങളിലേക്ക് ശാസ്ത്രജ്ഞര്‍ കടന്നത്.
അനാവശ്യഗര്‍ഭധാരണം തടയുന്നതിന് സുരക്ഷിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായമാര്‍ഗം എന്ന നിലയ്‌ക്കാണ് പുതിയ മരുന്നിനെ ശാസ്ത്രലോകം കാണുന്നത്. കോണ്ടം പോലുള്ള താത്കാലിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്‌റെ അസൗകര്യം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് മരുന്നിന്‌റെ മേന്‍മ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily