കൊല്‍ക്കത്ത: ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടന്ന തൃണമൂല്‍ ഛത്ര പരിഷത്ത് (ടിഎംസിപി) സ്ഥാപക ദിന പരിപാടിയില്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു.
ബാനർജിക്കും തൃണമൂല്‍ ഛത്ര പരിഷത്ത് (ടിഎംസിപി) യോഗത്തിന്റെ സംഘാടകർക്കും എതിരെ ഹേസ്റ്റിംഗ്സ് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ ഫയല്‍ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ നിയമലംഘനത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും പങ്ക് പരിശോധിക്കും,” – അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയിലെ കാമാക് സ്ട്രീറ്റില്‍ പാർട്ടിയുടെ അനധികൃത ബില്‍ബോർഡ് സ്ഥാപിച്ചതിനെതിരെയുള്ള നടപടിക്കിടെ ജീവനക്കാരെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളായ അഭിഷേക് ബാനർജി , ഡെറക് ഒബ്രയാൻ എന്നിവർക്കെതിരെ വെള്ളിയാഴ്ച പോലീസ് കേസെടുത്തത്. ഷേക്സ്പിയർ സരണി പോലീസ് സ്റ്റേഷനിലാണ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തത്.

