Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹനുമാൻ സ്വാമിയെ ഭജിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍

ഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്‍, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികള്‍. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി.

ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി. ഇതെല്ലാം ഹനുമാനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നില്‍ വെറും ദാസ്യസ്വഭാവം. തൻറെ മുന്നില്‍ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു. ആ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ എട്ടാണ്. ബുദ്ധി, ബലം, ധൈര്യം, കീര്ത്തി , വാക്‌സാമര്ത്ഥ്യം , രോഗമില്ലായ്‌മ, ഭയമില്ലായ്‌മ, അജാഢ്യം എന്നിവയാണ് ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍.

'ശരീരബോധത്തില്‍ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തില്‍ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും. അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നല്‍കിയപ്പോള്‍ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച്‌ വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് 'ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)' എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.
ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേല്‍ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാല്‍ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തില്‍ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നില്‍ വിറയ്‌ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികള്‍ കൈവരിച്ചേ നമുക്കല്‍പമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാല്‍, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ അശുദ്ധശക്തികള്‍ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാല്‍ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാള്‍ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily