Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ.. അതോണ്ടാവുമെന്ന് യുവരാജ്

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ.. അതോണ്ടാവുമെന്ന് യുവരാജ്

തിരുവനന്തപുരം ; ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിനെ വിമർശിച്ചെന്ന പേരില്‍ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പങ്ക് വച്ച ഫേസ്ബുക്ക് കുറിപ്പാണിപ്പോള്‍ ചർച്ചയാകുന്നത്.

മുസ്ലീമെന്നൊരു വാക്ക് പോലും ഇല്ലാതെയാണ് സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാന്തപുരത്തിനെ നേരിട്ട് പരാമർശിക്കാൻ ധൈര്യം പോലുമില്ലാത്ത രീതിയിലാണ് ശിവപ്രസാദ് കുറിപ്പെഴുതിയിരിക്കുന്നത് .

' മതവിധികള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ അസ്തമയത്തെ അല്ല, നന്മയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതുലോകത്തിന്റെ ഉദയത്തെയാണ് ലക്ഷ്യം വയ്‌ക്കേണ്ടത്. എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്. അതിന് അതിരുകള്‍ നിശ്ചയിക്കാൻ ഒരു മതവിധിക്കും അതിന്റെ വ്യാഖ്യാതാക്കള്‍ക്കും അവകാശമില്ല.' എന്നാണ് ശിവപ്രസാദ് കുറിച്ചിരിക്കുന്നത് . ഇതിനെ ട്രോളി ബിജെപി നേതാവ് യുവരാജ് ഗോകുലും രംഗത്തെത്തിയിട്ടുണ്ട്.

' ഇതില്‍ മുസ്ലീം മതപണ്ഠിതര്‍ എന്നോ, ഏതാണ് മതം എന്നോ ഒരു വാക്ക് കണ്ടുപിടിച്ച്‌ തരാമോ ????
ഇല്ലാത്ത ഹിന്ദുത്വഭീകരതയ്‌ക്ക് എതിരെ ആഞ്ഞടിക്കണ സഖാവിന് മുസ്ലീം എന്ന വാക്ക് മിണ്ടാന്‍ പോലും പേടി….
കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവും പാവം….
അപ്പോള്‍ വര്‍ഗ്ഗീയതയ്‌ക്ക് തുള ഇടട്ടെ…' എന്നാണ് യുവരാജ് പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily