Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

സ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ദിയോറ സ്വദേശി സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന ‘എം വി കേപ് ദാവോ’ എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഒമാനിലെ ഇന്ത്യന്‍ എംബസി മരണവിവരം സ്ഥിരീകരിച്ചു.

ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. മിസൈലുകള്‍ ചരക്ക് കപ്പലില്‍ പതിച്ചാണ് സൂരജ് യാദവ് കൊല്ലപ്പെട്ടത്. കപ്പലില്‍ 28 ജീവനക്കാരില്‍ 20 പേരും ഇന്ത്യക്കാരാണ്.

സംഭവം നടന്ന ഉടന്‍ തന്നെ ഒമാന്‍ റോയല്‍ നേവി സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് എത്തിച്ചു.ഇറാന്റെ ആക്രമണത്തില്‍ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് വിവരം.
മറ്റുള്ള ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily