Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ടെഹ്‌റാന്‍: അമേരിക്ക തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കൂ എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് വ്യക്തമാക്കി.

എന്നാല്‍ വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ ഗാര്‍ഡ് കോപ്‌സ് വക്താവ് തയ്യാറായില്ല.
‘ഇറാന്റെ നിബന്ധനകള്‍ അമേരിക്ക അംഗീകരിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് തീര്‍ച്ചയായും വീണ്ടും തുറക്കും,’ വക്താവ് മൊഹെബ്ബി പറഞ്ഞതായി ഇറാന്റെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പുതിയ കപ്പല്‍ പാത സംബന്ധിച്ച്‌ ഇറാനും ഒമാനും തമ്മില്‍ ഉടന്‍ തന്നെ ഒരു കരാറിലെത്തിയേക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily