Dailyhunt
ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച്‌ ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച്‌ ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് പിന്നാലെ മറ്റൊരു കടലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച്‌ ഇറാന്‍. യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവയ്‌ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നതാണ് ഈ കടലിടുക്ക്.

ചെങ്കടലിനെയും ഗള്‍ഫ് ഓഫ് ഏദനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണി കൂടിയാണ് ബാബ് എല്‍ മന്‍ദബ്. ഇവിടെ യെമനിലെ ഹൂതികളാണ് ഈ കടലിടുക്കിന് കാവല്‍ നില്‍ക്കുന്നത്. ഇതോടെ അമേരിക്കയ്‌ക്കും ഇസ്രയേലിനും ഈ കടലിടുക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇതോടെ ചരക്ക് ഗതാഗതം കൂടുതല്‍ സ്തംഭിക്കാന്‍ പോവുകയാണ്.

ഇതിനിടെ ഇറാന്റെ നാഗരികത പാടെ തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയതോടെ ഇറാന്റെ റെയില്‍വേ ലൈനുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പറയുന്നു. ഇറാന്‍ ഇസ്രയേലിനെയും ആക്രമിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily