Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമല്‍ പിടിയില്‍; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമല്‍ പിടിയില്‍; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിനെ അറസ്റ്റ് ചെയ്തു.

ഇതോടെ പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്താനൊരുങ്ങുകയാണ് എസ് എഫ് ഐ.

വീട്ടില്‍ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമല്‍. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമല്‍.

ഇതിനിടെ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ തെരുവിലിറങ്ങാന്‍ ഒരുങ്ങുകയാണ് എസ് എഫ് ഐ. ഞായറാഴ്ചയായിട്ട് കൂടി പൊലീസ് കമ്മീഷണ‍ർ ഓഫീസിലേയ്‌ക്ക് മാർച്ച്‌ നടത്താനാണ് എസ് എഫ് ഐ തീരുമാനം.

അറസ്റ്റിലായ വിജയ് വിമല്‍ സംഘർത്തില്‍ പങ്കാളിയായിരുന്നില്ലെന്നാണ് എസ്‌എഫ്‌ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന പരാതിയാണ് എസ്‌എഫ്‌ഐ ഉയര്‍ത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily