Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

രാഹുല്‍, വൈശാഖ് ,അമല്‍, ലെനിന്‍ രാജ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞദിവസം കേസിലെ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി വ്യക്തമാക്കി.എന്നാല്‍ വധശ്രമ കുറ്റം നിലനില്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്നും നിരീക്ഷിച്ചു.പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന ഇഡി വാദം കോടതി തള്ളി.ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.

67 ദിവസത്ത ജയില്‍ വാസത്തിന് ശേഷമാണ് ഇന്നലെ 9 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ടി.എസ് കിരണ്‍, ജീവന്‍, അനില്‍കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ത്ഥ്, റഫീഖ്, നന്ദു ജി, രാഹുല്‍ രാജ് അടക്കമുള്ള പ്രതികള്‍ക്കാണ് ജാമ്യം നല്‍കിയത്.

പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ട്. എന്നാല്‍ 67 ദിവസമായി പ്രതികള്‍ ജയിലിലാണ്. അന്വേഷണം അവസാനഘട്ടത്തിലാണ്. പൊലീസിന്റെ കസ്റ്റഡി ആവശ്യവും നിലനില്‍ക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുദിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily