Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന്  കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

തിരുവനന്തപുരം: ഇഡിയുടെ കാര്യത്തിലും ഇഡി കേരളത്തില്‍ നടത്തിയ റെയ്ഡിന്റെ കാര്യത്തിലും യുഡിഎഫിലെ മന്ത്രിമാര്‍ രണ്ട് തട്ടില്‍.

മുസ്ലിം സമുദായവുമായി വലിയ അടുപ്പമുള്ള കെ. മുരളീധരന്‍ ഇഡി റെയ്ഡിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടാണ് പ്രതികരിച്ചത്. ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് വരെ മുരളീധരന്‍ തുറന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ആരെങ്കിലും പറഞ്ഞോ. അതിന്റെ പേരില്‍ ഇന്നലെ കാണിച്ചത് കയ്യുംകെട്ടി നോക്കി നില്‍ക്കാൻ കഴിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

അതേ സമയം എന്‍എസ്‌എസിന്റെ അടുപ്പക്കാരനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇഡി കേരളത്തില്‍ നടത്തിയ റെയ്ഡിനെ അപലപിച്ചില്ല. പകരം പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നത് മാത്രമാണ് രമേശ് ചെന്നിത്തലയുടെ പരാതി. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഇഡിയ്‌ക്കെതിരെ പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily