Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികള്‍ തുടങ്ങി, കേസില്‍ പലരും കുടുങ്ങും

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികള്‍ തുടങ്ങി, കേസില്‍ പലരും കുടുങ്ങും

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടുവാതില്‍ക്കല്‍ സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വരുന്നു.

വീണാ വിജയന്റെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണ ഇടപാടു നടത്തിയ കമ്പനിയുമായുള്ള ബന്ധവും സംബന്ധിച്ച്‌ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കള്‍ ആക്രമിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും കൂടുതല്‍ റിപ്പോർട്ടുകള്‍ ചോദിച്ചതിനെ തുടർന്ന് ഇഡി വിശദ റിപ്പോർട്ടു നല്‍കി. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള സംഘത്തെ ആക്രമിച്ചതിന് വധശ്രമത്തിനാണ് മ്യൂസിയം പോലീസ് എഫ്‌ഐആർ എടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരുടെ വിവരണം, വീഡിയോ ദൃശ്യങ്ങളുടെ വിശകലനം സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും റിപ്പോർട്ടുകള്‍, വിവിധ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകള്‍ തുടങ്ങിയവ പഠിച്ച ശേഷം വിലയിരുത്തുന്നത് പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയും ടിഎംസിയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സമാനമായ സംഭവമാണ് ഇതെന്നാണ്. ബംഗാള്‍ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത്. അതിന് കാരണം സംസ്ഥാനത്തെ പോലീസ് അക്രമം നടത്തിയവരുടെ വരുതിയിലായതാണ്.
തിരുവനന്തപുരത്തെ സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാകട്ടെ ഇഡിയുടെ റെയ്ഡ് വിവരം ഔദ്യോഗികമായി ആരും അറിയിച്ചില്ലെന്നും അതിനാല്‍ ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാൻ അവസരമുണ്ടായില്ലൊന്നാണ് പ്രതികരിച്ചിരിക്കുന്നത്. പോലീസിന്റെ നടപടിയില്‍ പക്ഷപാതമുണ്ടെന്ന വിവാദവും നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മനസ്സ്. വീണാ വിജയന്റെ വീട്ടിലെ റെയ്ഡ് വിഷയത്തില്‍ ഇഡി കോടതിയില്‍ നല്‍കുന്ന റിപ്പോർട്ടില്‍ ഇഡി ഉദേ്യാഗസ്ഥരെ ആക്രമിച്ച സംഭവം ധരിപ്പിക്കുമെന്നാണ് അറിയുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇഡി ഉയർത്തുമെന്നാണ് അറിവ്. അങ്ങനെയാണെങ്കില്‍ കോടതി ഉത്തരവില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തയാറാകും.

സിബിഐ വന്നാല്‍ കേസ് മാറും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ കേസ് ഏറെ ഗൗരവമാകും. ആക്രമണ വേളയില്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കള്‍ എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, ജോണ്‍ബ്രിട്ടാസ് തുടങ്ങിയവർ ഈ സംഘർഷവും ആക്രമണവും ഒഴിവാക്കാൻ എന്തുചെയ്തുവെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. പിണറായി വിജയൻ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗവും അന്വേഷണത്തിന്റെ ഭാഗമാകും.
സംസ്ഥാന പോലീസിന്റെ നടപടി, ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാഞ്ഞതിനുള്ള കാരണം തുടങ്ങിയ വിഷയവും സിബിഐയുടെ വിശകലനത്തിന്റെ ഭാഗമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily