Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരണത്തിന്‌റെ പേരില്‍ ഇടുക്കിയുടെ ഹൃദയവും ആത്മാവുമായ തൊടുപുഴയെ പറിച്ചുകൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്.

കേരള കോണ്‍ഗ്രസ് നിലപാട് നേരത്തെ മുന്നണിയില്‍ അറിയിച്ചിട്ടുണ്ട്. പുതിയ ജില്ലയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സമഗ്ര സുരക്ഷ പരിശോധന സമിതി സെപ്തംബര്‍ 1 ന് ഡാമിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമുള്ള സമ്പൂര്‍ണ്ണ സുരക്ഷ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. തയ്യാറായില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേരളം പുതിയ അഭിഭാഷക സംഘത്തെ കോടതിയില്‍ നിയോഗിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily