Tuesday, 03 Aug, 8.46 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശനാനുമതി; ആഗസ്ത് അഞ്ച് മുതല്‍ മടങ്ങാം; പ്രവേശനം രണ്ട് വാക്‌സിനെടുത്ത, താമസവിസയുള്ളവര്‍ക്ക് മാത്രം

ദുബായ്: ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീങ്ങുന്നു. യുഎഇ അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസുമെടുത്ത, യുഎഇയില്‍ സ്ഥിരതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ മടങ്ങാം.

ചൊവ്വാഴ്ചയാണ് യുഎഇയുടെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇനി ഇത് സംബന്ധിച്ച്‌ വിമാനക്കമ്ബനികളുടെ അറിയിപ്പും ഉടനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാസങ്ങളായി കേരളത്തില്‍ തങ്ങുന്ന ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍ക്ക് ആശ്വാസമാണ് ഈ വാര്‍ത്ത.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കേ അനുമതിയുള്ളൂ.

നിലവില്‍ യുഎഇയില്‍ വിതരണം ചെയ്യുന്നതോ യുഎഇ അംഗീകരിച്ചതോ ആയ വാക്‌സിനുകള്‍ താഴെ പറയുന്നു:

  1. സിനോഫാം
  2. ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ്
  3. ഫൈസര്‍ അല്ലെങ്കില്‍ ബയേണ്‍ടെക്
  4. സ്ഫുട്‌നിക് വി
  5. മോഡേണ

വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.

യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങാം. നുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top