Dailyhunt
'ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും': പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

'ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും': പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

ശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ വലിയ പങ്കുവഹിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ.

അബ്ദുള്‍ മജിദ് ഹക്കിം ഇലാഹി പറഞ്ഞു

ഇന്ത്യൻ നയതന്ത്രം വളരെ ശക്തമാണെന്നും ഈ വിഷയത്തില്‍ നിർണ്ണായകമായ ഒരു പങ്ക് വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ യുദ്ധം വലിയൊരു തെറ്റാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് ഇറാന് എതിരെയുള്ളത് മാത്രമല്ല, മറിച്ച്‌ ലോകത്തിന് മുഴുവൻ എതിരാണെന്നും വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

നേരത്തെ, ഇറാൻ, അമേരിക്ക, ഇസ്രായേല്‍ എന്നിവർക്കിടയിലെ സംഘർഷം കുറയ്‌ക്കുന്നതില്‍ ഇന്ത്യക്ക് ഫലപ്രദവും ക്രിയാത്മകവുമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫതാലി അഭിപ്രായപ്പെട്ടിരുന്നു. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ പുലർത്തുന്ന സന്തുലിതമായ വിദേശനയത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily