Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇറാനിയന്‍ നയതന്ത്രജ്ഞര്‍ ഇരുപത്തിനാല് മണിക്കൂറിനകം കുവൈറ്റ് വിടണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് സര്‍ക്കാര്‍.

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.

ബുധനാഴ്ച രാവിലെ ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ കുവൈറ്റിലേക്ക് ആക്രമണം നടത്തിയത്.ഈ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. 63 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ മൂന്ന് പേര്‍ ഇന്ത്യാക്കാരാണ്.

ബഹ്‌റെനിലും ഇറാന്‍ ആക്രമണം നടത്തിയെങ്കിലും ചെറുക്കാന്‍ കഴിഞ്ഞെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily