Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐസ  നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വര്‍മ്മ

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വര്‍മ്മ

ന്യൂദല്‍ഹി: സിജെപി സമരത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ എത്തിയ വിദ്യാര്‍ത്ഥി നേതാവായ എഐഎസ് ഒ യുടെ അഞ്ജലിയെ പൊളിച്ചടുക്കി എബിവിപി നേതാവ് ശാലിനി വര്‍മ്മ.

അഞ്ജലി ഒരിയ്‌ക്കലും പഴയ കാല എഐഎസ് ഒ നേതാക്കളായ അൻമോള്‍ രത്തൻ, ശോഭ മണ്ഡി എന്നിവരുടെ പേര് ഒരിയ്‌ക്കലും എഴുതുകയില്ലെന്ന് ശാലിനി വര്‍മ്മ പറയുന്നു.

എന്താണ് ഇതിന് കാരണം എന്നും ശാലിനി വര്‍മ്മ വിശദീകരിക്കുന്നു: 'ഇടതുപക്ഷത്തില്‍ സ്ത്രീകളെ ഒരാളുടെ ആഗ്രഹങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള വസ്തുക്കളായി കണക്കാക്കുന്നുവെന്ന് പ്രസ്താവിക്കുന്ന ഒരു പുസ്തകം എഴുതിയ ആളാണ് അൻമോള്‍ രത്തൻ. ജെഎൻയുവിലെ ബ്രഹ്മപുത്ര ഹോസ്റ്റലിലെ തന്റെ മുറിക്കുള്ളില്‍ പിഎച്ച്‌ഡി വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായ വ്യക്തിയാണ് എഐഎസ്‌എയുടെ വിദ്യാർത്ഥി നേതാവായിരുന്ന അൻമോള്‍ രത്തൻ.

ശോഭ മണ്ഡിയാകട്ടെ പിന്നീട് സിപിഐ മാവോയിസ്റ്റിന്റെ മുൻ ഏരിയ കമാൻഡറായി മാറിയ നേതാവാണ്. അയാള്‍ പിന്നീട് ഏക് മാവോവാദി കി ഡയറി / ഒരു മാവോയിസ്റ്റ് കേഡറിന്റെ ഡയറി) എന്ന പുസ്തകം എഴുതിയ വ്യക്തിയാണ്. ഇപ്പോള്‍ മനസ്സിലായോ എന്തുകൊണ്ട് ശോഭാ മാണ്ഡിയുടെയും അന്‍മോള്‍ രത്തന്റെയും പേര് അഞ്ജലി പറയാതിരിക്കുന്നത് എന്ന്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily