Dailyhunt
ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച്‌ തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച്‌ തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കൊല്‍ക്കത്ത:ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്റെ തൃണമൂല്‍ ഗുണ്ടകള്‍.

ബിജെപി വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞും വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം മറച്ചുമാണ് തൃണമൂല്‍ ഗുണ്ടകള്‍ ഇവിടെ അഴിഞ്ഞാടിയത്.

ബംഗാളിലെ 24 സൗത്ത് പര്‍ഗാനാസില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയിലും വോട്ടിംഗ് യന്ത്രത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ താമരചിഹ്നം മറച്ചിരുന്നു. രണ്ടാംഘട്ട പോളിംഗ് നടന്ന വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം. ജഹാംഗീര്‍ ഖാനാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ അടുത്തയാള്‍ കൂടിയാണ് ജഹാംഗീര്‍ ഖാന്‍. ദേബാംശു പാണ്ഡയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ഇതേ പരാതി ഉയര്‍ന്നുവന്ന ഡയമണ്ട് ഹാര്‍ബറിലും മാല്‍ഗ പശ്ചിമിലുമായി 15 ബൂത്തുകളില്‍ ശനിയാഴ്ച റീപോളിംഗ് നടന്നിരുന്നു. ബിജെപി അനുകൂലികളായ വോട്ടര്‍മാര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ ചിഹ്നം കാണാതെ വന്നപ്പോഴാണ് ഫാള്‍ട്ടയിലെ ബൂത്തുകളില്‍ പ്രശ്നം തുടങ്ങിയത്. തൃണമൂല്‍ ഗുണ്ടകളെ ഭയന്ന് കാര്യമായ പ്രതികരണം തെരഞ്ഞെടുപ്പ്‌ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കാണാതെ വന്നപ്പോള്‍ ബിജെപി അനുയായികളും പ്രവര്‍ത്തകരും ബൂത്തിന് മുന്‍പില്‍ ബഹളം വെച്ചു. പരാതിപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ കത്തിച്ചു.

വൈകാതെ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കൂടുതല്‍ അര്‍ധസൈനികവിഭാഗങ്ങളെ ഇവിടെ വിന്യസിച്ചു. ഫാള്‍ട്ട ബൂത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. തെരഞ്ഞെടുപ്പ് നിരീക്ഷകരും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ശനിയാഴ്ച വൈകീട്ടാണ് റീപോളിംഗ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. ഇതോടെ ഈ പ്രദേശത്തെബിജെപി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily