Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്.

ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനായിരുന്നു സുനില്‍. ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ സുനിലിനെ ഉടന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിലങ്ങാട് മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily