Dailyhunt
ജര്‍മന്‍ സൂപ്പര്‍ കപ്പും ബയേണ്‍ മ്യൂണിക്കിന്

ജര്‍മന്‍ സൂപ്പര്‍ കപ്പും ബയേണ്‍ മ്യൂണിക്കിന്

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന് ജര്‍മന്‍ സൂപ്പര്‍ കപ്പും. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. ഈ വര്‍ഷം ബയേണ്‍ നേടുന്ന അഞ്ചാം കിരീടമാണിത്.

ബുന്ദസ്‌ലിഗയില്‍ ഞായറാഴ്ച ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഹോഫന്‍ഹീമിനോട് തോറ്റ ബയേണ്‍ ഡോര്‍ട്ട്മുണ്ടിനെതിരെ തകര്‍ത്തുകളിച്ചു. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളും നേടി മുന്നിലെത്തി. 18-ാം മിനിറ്റില്‍ കൊറന്റീന്‍ ടോളിസോയും 32-ാം മിനിറ്റില്‍ തോമസ് മുള്ളറുമാണ് ഗോളുകള്‍ നേടിയത്.

ശക്തമായ തിരിച്ചുവരവ് നടത്തിയ ഡോര്‍ട്ട്മുണ്ട് രണ്ട് ഗോളും മടക്കി സമനില പിടിച്ചു. എന്നാല്‍ കളിയവസാനിക്കാന്‍ എട്ട് മിനിറ്റ് ശേഷിക്കെ ജോഷ്വ കിമ്മിച്ച്‌ ഗോള്‍ നേടി ബയേണിന് വിജയം സമ്മാനിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily