Dailyhunt
ജയ് ശ്രീറാം കേട്ടാല്‍ ഹാലിളകുന്ന മമതയുടെ വീടിന് മുന്നില്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ : കാവിക്കൊടികളുമുയര്‍ത്തി

ജയ് ശ്രീറാം കേട്ടാല്‍ ഹാലിളകുന്ന മമതയുടെ വീടിന് മുന്നില്‍ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ : കാവിക്കൊടികളുമുയര്‍ത്തി

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 200-ഓളം സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാള്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.

വിജയം ഉറപ്പിച്ചതോടെ മുന്നിലെത്തിയപ്പോള്‍, മമത ബാനർജിയുടെ കാളിഘട്ട് വസതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ ഒത്തുകൂടി “ജയ് ശ്രീറാം” മുഴക്കി. സംസ്ഥാനമെമ്പാടും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. മമതയുടെ വസതിയ്‌ക്ക് മുന്നില്‍ കാവിക്കൊടികളുമേന്തിയാണ് ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ എത്തിയത് . അധികാരത്തിലിരിക്കെ ജയ് ശ്രീറാം മുഴങ്ങുന്നത് കേട്ടാല്‍ ഹാലിളകുന്ന മുഖ്യമന്ത്രിയായിരുന്നു മമത .

2021 ല്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷത്തില്‍ പ്രസംഗിക്കാൻ കയറിയപ്പോള്‍ മുഴങ്ങിയ ജയ് ശ്രീറാം വിളിയില്‍ മമത പ്രതിഷേധിച്ചിരുന്നു. ജയ് ശ്രീരാം മുഴക്കുന്നത് ബംഗാളിനെ അപമാനിക്കുന്നതാണെന്ന് പോലും മമത പറഞ്ഞിരുന്നു.

ജയ് ശ്രീറാം വിളിച്ചത് തന്നെ അപമാനിക്കാനാണ്. മതഭ്രാന്തൻമാരാണ് ജയ് ശ്രീറാം വിളിച്ചതെന്നും മമത ആരോപിച്ചിരുന്നു. ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ച്‌ അപമാനിച്ചുവെന്നാണ് മമത പറഞ്ഞത്. എന്നെ പരസ്യമായി അപമാനിച്ചാല്‍ ഞാൻ അത് സഹിക്കും, എന്നാല്‍ ബംഗാളിനെ അപമാനിക്കാൻ ശ്രമിച്ചാല്‍ സഹിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

അതിനു പിന്നാലെ ആയിരക്കണക്കിന് ജയ് ശ്രീറാം കാർഡുകളാണ് അന്ന് ബിജെപി പ്രവർത്തകർ മമതയ്‌ക്ക് അയച്ചത് . ഇപ്പോഴിതാ മമതയുടെ കണ്മുന്നില്‍ കാവിക്കൊടികളുമായി ജയ് ശ്രീറാം മുഴക്കുകയാണ് ബിജെപി പ്രവർത്തകർ . ബംഗാളിന്റെ മണ്ണില്‍ ഇനിയും ജയ് ശ്രീറാം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily