Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകള്‍

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകള്‍

ചെന്നൈ: പരമശിവന്റെയുംപാർവതിയുടെയുംപുത്രനാണ്ഷണ്മുഖൻ അഥവാ മുരുകൻ. സിദ്ധവൈദ്യമാരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയും ആരാധ നാ മൂർത്തിയാണ് സുബ്രഹ്മണ്യന്‍.

ജ്യോതിഷം എഴുതിയതും സുബ്രഹ്മണ്യൻ തന്നെയാണ്. ആശ്രയിക്കുന്നവർക്കെല്ലാം ഇഷ്ട ഫല പ്രാപ്തികള്‍ നല്‍കുന്നദേവനാണ് മുരുകന്‍.

മുരുകപ്രീതിക്ക്

മുരുകന് ചെയ്യാവുന്ന വഴിപാടുകളെയുംഫലസിദ്ധിയെയും കുറിച്ച്‌ നോക്കാം. മുരുകന്റെ അഷ്ടോത്തരനാമങ്ങള്‍ അതായത് അതിശക്തമായ 108 നാമങ്ങള്‍ അടങ്ങിയ സ്തോത്രം ജപിക്കുന്നത് മുരുകപ്രീതി നമ്മളില്‍ പതിക്കാൻ ഇടയാവും. മുരുകകടാക്ഷംകിട്ടുന്നതിന് വേണ്ടിയാണ് അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്നത്. സഹസ്രനാമ പുഷ്പാഞ്ജലി നടത്തുന്നത് നമ്മില്‍ ഈശ്വരാധീനംഎന്നെന്നുംനിലനില്‍ക്കാൻ ഉത്തമമാണ് .

ഭാഗ്യദോഷങ്ങള്‍ വിട്ടകലാന്‍

ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഭാഗ്യദോഷങ്ങള്‍ വിട്ടകലാനാണ്. സുബ്രഹ്മണ്യകവചപുഷ്പാഞ്ജലിനടത്തുന്നത്, ശക്തമായ ശത്രുദോഷങ്ങള്‍ ഉള്ളവർക്ക് അത് പ്രതിരോധിക്കാനാണ്, ചുവന്നപുഷ്പങ്ങള്‍ കൊണ്ട് ഇത് നടത്തു
ന്നതാണ് ഏറെ ഉത്തമം.

ആഗ്രഹങ്ങള്‍ സാധിക്കാന്‍

ഷഷ്ടി ദിവസങ്ങളില്‍, ചൊവ്വാഴ്ചകളില്‍ ഒക്കെ സഹസ്രകവച പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഉത്തമമാണ്. .സുബ്രഹ്മണ്യസ്തോത്രപുഷ്പാഞ്ജലി ഇത് ഭക്തരുടെ പക്ക പിറന്നാള്‍ ദിവസമോ ,മാസത്തിലെ അവസാന ചൊവ്വാഴ്ചകളിലോ നടത്തുന്നത് ഉത്തമമാണ്. നമ്മുടെആഗ്രഹസഫലീകരണത്തിന് ആണ് ഈ പുഷ്പാഞ്ജലി പ്രധാനമായും നടത്തുന്നത്. സുബ്രഹ്മണ്യ മാല മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് ജോലിസ്ഥിരതയ്‌ക്കും ജോലിയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീങ്ങാനും ഉത്തമമാണ്.

വിദ്യാവിജയം നേടാന്‍

സുബ്രഹ്മണ്യ ഗായത്രി മന്ത്രാ വിദ്യാ വിജയം നേടുന്നതിന് കാര്യവിജയം നേടുന്നതിനും, ബുദ്ധിയുടെ ഉണർവിനും വേണ്ടി നടത്തുന്നതാണ് ഈ പുഷ്പാഞ്ജലി. ഇത്ഗായത്രിയുടെയുംസുബ്രഹ്മണ്യന്റെയും പൂർണ്ണ ശക്തി ഉള്‍ക്കൊള്ളുന്നഒരുപുഷ്പാഞ്ജലിയാണ്.പഠിക്കുന്നകുട്ടികള്‍ക്കുവേണ്ടി ഇത് നിർബന്ധമായുംനടത്തുന്നത് വളരെ നല്ലതാണ്.

സന്താനങ്ങള്‍ ഉണ്ടാകാന്‍

മുരുക ക്ഷേത്രങ്ങളി നടത്തുന്ന ഒരു പ്രധാന പുഷ്പാഞ്ജലി യാണ് കുമാര സൂക്തപുഷ്പാഞ്ജലി.സന്താനങ്ങള്‍ ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കും സന്താനങ്ങള്‍ ഉണ്ടായിട്ട് അവർക്ക് രോഗാവസ്ഥ ഉള്ളവർക്കും വേണ്ടിയാണ് ഈപുഷ്പാഞ്ജലി നടത്തുന്നത് സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ മാത്രമേ ഈ പുഷ്പാഞ്ജലി നടത്താറുള്ളൂ. ഈ മന്ത്രം കൊണ്ട് ഇളനീർ ജപിച്ചു സേവിക്കുന്നത് സന്താനങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമമാണെന്നാണ് വിശ്വാസം.

കുട്ടികളുടെ ഉന്നമനത്തിന്

കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഷഷ്ടി വൃതം പ്രധാനമായും നോല്‍ക്കുന്നത് കുട്ടികള്‍ക്ക് ആന്തരികമായ ഉണർവ് ഉണ്ടാവുകയും അവരുടെ ചുറ്റുമുള്ള ശത്രുക്കളുടെ ഉപദ്രവങ്ങള്‍ മാറിനില്‍ക്കാനും കുടുംബ ഐശ്വര്യത്തിനും മറ്റുമാണ ഷഷ്ടി വൃതം ക്കൊള്ളുന്നത് വളരെ ഉത്തമമാണ്. ഷഷ്ടി സോത്ര പുഷ്പാഞ്ജലി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily