ന്യൂദല്‍ഹി: ഉത്തരകൊറിയയിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി സഞ്ജീവ് ജെയിനിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവില്‍ റിപ്പബ്ലിക് ഓഫ് കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് സഞ്ജീവ് ജെയിൻ.
അദ്ദേഹം ഉടൻ തന്നെ തന്റെ പുതിയ നിയമനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
കാബോ വെർഡെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അവിടേക്കുള്ള ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്നു സഞ്ജീവ് ജെയിൻ. പാർലമെന്ററി കാര്യം, ഭരണം, കോണ്‍സുലാർ പ്രവർത്തനം, പത്രബന്ധങ്ങള്‍, ശാസ്ത്ര സാങ്കേതിക സഹകരണം, സംസ്കാരം, ഇന്ത്യൻ സമൂഹകാര്യങ്ങള്‍, വ്യാപാരം, വാണിജ്യം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ്, പാരീസ്, കാൻഡി, ബെർലിൻ, ടോക്കിയോ, ഒസാക്ക എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും കോണ്‍സുലേറ്റുകളിലും മുമ്പ് വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആസിയാൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
കാബോ വെർഡെയിലെ അംബാസഡറാകുന്നതിന് മുമ്പ്, വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ആസിയാൻ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടി ഉള്‍പ്പെടെ നിരവധി ബഹുരാഷ്‌ട്ര സമ്മേളനങ്ങളുടെ സംഘാടനത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

