Dailyhunt
കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

ശ്രീകാര്യം: കടകംപള്ളി സുരേന്ദ്രന്‍ എന്നു മുതലാണ് ഭക്തനും വിശ്വാസിയുമായതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി.

മുരളിധരന്‍. ഇന്നലെ ശ്രീകാര്യം മടത്തുനട ദേവീക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്ക് എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൂജാരിയുടെ മരണവുമായി ബന്ധപ്പെടുത്തി വി. മുരളീധരന്‍ ദുഷ്പ്രചരണം നടത്തുന്നെന്നും ദൈവമുണ്ടെങ്കില്‍ അതിനു ശിക്ഷ നല്‍കുമെന്നും കടകംപള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി വിശ്വാസിയായിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. ആചാരങ്ങളൊക്കെ മാറ്റേണ്ടതാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരങ്ങള്‍ പാലിക്കേണ്ടതാണെന്ന് ഇപ്പോള്‍ അഭിപ്രായമുണ്ടോ എന്നും തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഉള്ള അഭിപ്രായമാണോ ഇതെന്നും മുരളീധരന്‍ ചോദിച്ചു. എന്നു മുതലാണ് ഈ മാനസാന്തരം വന്നതെന്നു പറഞ്ഞു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കതു ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily