Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് കാരണം ഗൗരവമായി പരിശോധിക്കുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ.പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ആഘാതമായെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തില്‍ ഭരണവിരുദ്ധ തരംഗം ഉണ്ടായി.കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജനവിധി അനുകൂലമായില്ല. പരാജയ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ട്ടി ‘ആത്മപരിശോധന’ നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ പോളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു.തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിയും ബിജെപി നടത്തിയ വര്‍ഗീയ ധ്രുവീകരണവും കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗവുമാണ് ബംഗാളിലെ വിജയത്തിന് പിന്നിലെന്ന ന്യായീകരണവും സി പി എം നടത്തുന്നു.എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ ചെറിയ തോതില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily