Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാര്‍ എത്തിയത്.

കെ.സി. വേണുഗോപാലും സുര്‍ജെവാലയും ചടങ്ങില്‍ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വര ചുമതലയേറ്റു. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും അടക്കം 11 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കം ചടങ്ങില്‍ പങ്കെടുത്തു.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിലുണ്ട്.സതീഷ് ജാര്‍ക്കിഹോളി ,പ്രിയങ്ക് ഖര്‍ഗെ, എംബി പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധര്‍ എന്നിവരും മന്ത്രിമാരായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily