Dailyhunt
കരോളിന  പ്ലിസ്‌കോവ  പുറത്ത്

കരോളിന പ്ലിസ്‌കോവ പുറത്ത്

പാരീസ്: വനിതകളുടെ രണ്ടാം സീഡ് കരോളിന പ്ലിസ്‌കോവ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്തായി. അതേസമയം ഒന്നാം സീഡ് സിമോണ ഹാലേപ്പ് മൂന്നാം റൗണ്ടില്‍ കടന്നു.

മുന്‍ ചാമ്ബ്യന്‍ ജലീന ഒസ്റ്റപെങ്കോ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്ലിസ്‌കോവയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-2. 2017 ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ താരമാണ് ജലീന.

റുമാനിയന്‍ താരമായ ഹാലേപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരിയായ ഐറീന കാമിലയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-4. ഏഴാം സീഡായ പെട്രാ കിറ്റോവ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-3.

ഡാനിലി റോസ് കോളിന്‍സ് രണ്ടാം റൗണ്ടില്‍ അനായാസം ക്ലാര തൗസണിനെ മറികടന്നു: സ്‌കോര്‍: 6-2, 6-3.

മുന്‍ ചാമ്ബ്യന്‍ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

ലോക രണ്ടാം നമ്ബറായ നദാല്‍ 6-1,6-0, 6-3 ന് മക്‌ഡൊണാള്‍ഡിനെ തോല്‍പ്പിച്ചു. യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ ഡൊമനിക് തീം അമേരിക്കയുടെ ജാക്ക് സോക്കിനെ 6-1, 6-3, 7-6 ന് തോല്‍പ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily