Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

ന്യൂദല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രാദേശിക ഭാഷയില്‍ വിദഗ്‌ധോപദേശം നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്രകൃഷി മന്ത്രാലയം ആരംഭിച്ച കിസാന്‍ ഹെല്‍പ്പ് ലൈന് നല്ല പ്രതികരണം.ലാന്‍ഡ് ഫോണിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ 1800 180 1551 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച്‌ കര്‍ഷകര്‍ക്ക് കിസാന്‍ ഹെല്‍പ് ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.

കൃഷിസംബന്ധമായ സംശയങ്ങള്‍, നിലവിലുള്ള പദ്ധതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്നിവ ഇതുവഴി ലഭിക്കും. ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ കിസാന്‍ ഹെല്‍പ് ലൈന്‍ സേവനം ലഭ്യമാണ്. ഫോണില്‍ മറുപടി നല്‍കുന്നതിനൊപ്പം ആവശ്യമായ വിവരങ്ങള്‍ അതതു പ്രാദേശിക ഭാഷയില്‍ എസ്‌എംഎസ് ആയും കേന്ദ്രകൃഷി മന്ത്രാലയം കര്‍ഷകര്‍ക്കു നല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily