Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്‌എസ്

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്‌എസ്

പുനലൂര്‍: എന്‍എസ്‌എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ബി. ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് വിളിച്ച കരയോഗത്തിന്റെ ഭരണസമിതിയെ പിരിച്ചുവിട്ട് താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ച്‌ എന്‍എസ്‌എസ് രജിസ്ട്രാര്‍.

പത്തനാപുരം താലൂക്ക് എന്‍എസ്‌എസ് കരയോഗ യൂണിയന് കീഴിലുള്ള 5785-ാം നമ്പര്‍ കുന്നിക്കോട് ടൗണ്‍ ശ്രീ മഹാദേവ എന്‍എസ്‌എസ് കരയോഗമാണ് എന്‍എസ്‌എസ് ഹെഡ് ഓഫീസിനെ ധിക്കരിച്ച്‌ എന്‍എസ്‌എസ് നേതൃത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.ബി. ഗണേഷ്‌കുമാറിനെ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്.

ഉദ്ഘാടന യോഗത്തില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എന്‍എസ്‌എസ് നേതൃത്വത്തെയും യൂണിയന്‍ ഭരണസമിതി നേതൃത്വത്തെയും വിമര്‍ശിച്ചു. ഒട്ടനവധി സമുദായ അംഗങ്ങള്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുകയും എന്‍എസ്‌എസ് നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട് കരയോഗത്തിന്റെയും കരയോഗം വക സ്വത്തു വകകളുടെയെല്ലാം ഭരണം എന്‍എസ്‌എസ് രജിസ്ട്രാര്‍ നേരിട്ട് ഏറ്റെടുത്തു.

നിര്‍വഹണത്തിനായി കരയോഗം അംഗം കൊട്ടറഴികത്ത് വീട്ടില്‍ രഞ്ജുവിനെ ചെയര്‍മാനാക്കി താല്‍ക്കാലിക ഭരണസമിതിയെ നിയോഗിച്ച്‌ ഉത്തരവിടുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily