Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ ; രാജ്മോഹൻ ഉണ്ണിത്താൻ

കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാൻ തന്നെ ; രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കേരളത്തിലെ കെപിസിസി പ്രസിഡന്റകാൻ ഏറ്റവും അനുയോജ്യൻ താൻ തന്നെയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ .

കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ജാതി സമവാക്യങ്ങള്‍ നോക്കി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോണ്‍ഗ്രസിന് കിട്ടാൻ പോകുന്നില്ല. സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണം. അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാനാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും മരിക്കുന്നതുവരെ ഞാൻ കോണ്‍ഗ്രസുകാരനായിരിക്കും. ജാതി സമവാക്യങ്ങള്‍ നോക്കി പ്രസിഡന്റിനെ നിശ്ചയിക്കുന്നത് അധാർമികതയാണ് – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily