Dailyhunt
കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

ന്ന് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഈ കണക്കുകള്‍ ഒന്ന് വായിച്ചുനോക്കൂ. കാരണം, ഇത് നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും ഭാവിയെ ബാധിക്കുന്ന കണക്കുകളാണ്

കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ അനുഭവിക്കുന്ന ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ദിനമാണിന്ന്. വോട്ട് രേഖപ്പെടുത്തും മുമ്പ് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ അത് വരും തലമുറയ്‌ക്ക് വേണ്ടിയുള്ള കരുതലാകും. ഓരോ മലയാളിയും ഇന്ന് ശരാശരി 1.25 ലക്ഷം രൂപയുടെ കടക്കാരാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. വ്യക്തിപരമായി വായ്‌പ എടുത്തിട്ടില്ലെങ്കിലും, കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരുകളുടെ കടമെടുപ്പ് മൂലം കേരളത്തിലെ ഓരോ പൗരനും, ഇനി ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ വരെ ഈ തുകയുടെ കടബാധ്യതയുള്ളവരാണ്. സര്‍ക്കാരുകള്‍ കടമെടുക്കുന്നത് ആദ്യമായല്ല, എന്നാല്‍ അപകടം അതല്ല; എടുത്ത കടം തിരിച്ചടയ്‌ക്കാനോ കടബാധ്യത കുറയ്‌ക്കാനോ ഉള്ള വരുമാനം കേരളത്തിനുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ആ വരുമാനം എവിടെപ്പോയി? വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.

വാഗ്ദാനങ്ങളും സാമ്പത്തിക ആഘാതവും

നിലവിലെ കടബാധ്യതയ്‌ക്ക് മുകളിലേക്കാണ് യുഡിഎഫ് തങ്ങളുടെ ‘സൗജന്യ പദ്ധതികള്‍’ വാഗ്ദാനം ചെയ്യുന്നത്. യു.ഡി.എഫിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പോലുള്ള പദ്ധതികള്‍ നടപ്പിലായാല്‍ 2030-ഓടെ ഓരോ പൗരന്റെയും കടബാധ്യത 2.73 ലക്ഷം രൂപ ആയി ഉയരും. അതായത് ഇന്നത്തെതിന്റെ ഇരട്ടിയിലധികം.

കേരളത്തിന്റെ സാമ്പത്തിക ചിത്രം (കണക്കുകളില്‍)

ആകെ കടം: 4.82 ലക്ഷം കോടി രൂപ. (201516ല്‍ 1.62 ലക്ഷം കോടി രൂപയായിരുന്നത് 10 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു).

റവന്യൂ കമ്മി: 36,889 കോടി രൂപ. അതായത്, വരുമാനത്തേക്കാള്‍ ഇത്രയും തുക അധികം ചിലവാകുന്നു. ശമ്പളം കൊടുക്കാന്‍ പോലും കടം വാങ്ങേണ്ട അവസ്ഥയാണിത്.

ധന കമ്മി : ജിഎസ്ഡിപിയുടെ 3.78%. (എഫ്‌ആര്‍ബിഎം നിയമപ്രകാരം അനുവദനീയമായ പരിധി 3 ശതമാനമാണ്)

കടം-ജിഎസ്ഡിപി അനുപാതം: 34.26%. റിസര്‍വ് ബാങ്ക് പറയുന്ന സുരക്ഷിത പരിധി 20% ആണ്. കേരളം ഇത് ലംഘിച്ച്‌ അപകടകരമായ അവസ്ഥയിലെത്തിക്കഴിഞ്ഞു.

ബജറ്റിന് പുറത്തുള്ള ബാധ്യതകള്‍

ബജറ്റില്‍ കാണിക്കുന്ന കടമെടുപ്പ് തുക 1,07,046 കോടിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ എടുത്ത കടം 1,53,944 കോടി രൂപ (43% അധികം) ആണ്. കിഫ്ബി കെഎസ്‌എസ്പി
എല്‍ എന്നിവ വഴി എടുത്തിട്ടുള്ള ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ കടബാധ്യതകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോട്ടോര്‍ വാഹന നികുതി പോലുള്ള പ്രധാന വരുമാന സ്രോതസ്സുകള്‍ കിഫ്ബിയുടെ പലിശ തിരിച്ചടയ്‌ക്കാനാണ് ഉപയോഗിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള വരുമാനത്തെ സാരമായി ബാധിക്കുന്നു.

ഫ്രീ സ്‌കീമുകള്‍ / ഗ്യാരന്റികള്‍ നടപ്പിലാക്കിയാല്‍ ഉള്ള ഭാവിയിലെ അപകടങ്ങള്‍

ശമ്പളവും പെന്‍ഷനും മുടങ്ങാം:
2027-28 ഓടെ റവന്യൂ കമ്മി 60,000 കോടി കടന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെയും പെന്‍ഷനെയും അത് ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യമശഹീൗ േമാത്രം ആവും പ്രതിവിധി.

വികസനം നിലയ്‌ക്കും

വിഴിഞ്ഞം തുറമുഖം, ദേശീയപാത, കൊച്ചി മെട്രോ, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ അനവധി കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം നല്‍കാന്‍ പണമില്ലാത്ത അവസ്ഥ വരും. അതോടെ വികസനം പാതിവഴിയില്‍ നിലക്കും.

ക്രെഡിറ്റ് റേറ്റിംഗ് കുറയും
CAR-E, CRISIL തുടങ്ങിയ ഏജന്‍സികള്‍ റേറ്റിംഗ് കുറയ്‌ക്കുന്നതോടെ വിദേശ നിക്ഷേപങ്ങളും ഭാവി വായ്‌പകളും ഇല്ലാതാകും.

നികുതി വര്‍ദ്ധനവ്:
കടം വീട്ടാന്‍ പെട്രോള്‍ സെസ്സ്, ഭൂനികുതി, വൈദ്യുതി ചാര്‍ജ് തുടങ്ങിയവ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരും. ”ഇന്ദിര സൗജന്യങ്ങള്‍” നല്‍കുന്നത് ഒടുവില്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നുതന്നെയാകും എന്ന് ചുരുക്കം.

ആഗോള സാഹചര്യങ്ങള്‍:

കേരളത്തിന്റെ ജി.എസ്.ഡി.പി-യുടെ 36 ശതമാനത്തോളം വരുന്നത് പ്രവാസി വരുമാനമാണ് (2.34 ലക്ഷം കോടി രൂപ). ഇറാാന്‍-ഇസ്രയേല്‍ യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും അത് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുകയും ചെയ്യും. മടങ്ങി വരേണ്ടി വരുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നല്‍കാന്‍ കേരളത്തിന് പദ്ധതികള്‍ ഒന്നുമില്ല മിച്ചം പണവും ഇല്ലാ.

തീരുമാനം നിങ്ങളുടെ കൈകളില്‍

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ തലയില്‍ പോലും ലക്ഷങ്ങളുടെ കടം കേറ്റിവയ്‌ക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ക്കാണോ, മലയാളിക്കുമേല്‍ 1.25 ലക്ഷം രൂപയുടെ കടവും വരുത്തി വച്ചു നാളെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് ഈ കേരളത്തെ എത്തിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്.

അതേസമയം ബിജെപി മുന്നോട്ടുവെക്കുന്ന മോദി സര്‍ക്കാരിന്റെ വികസന മാതൃകകള്‍ ഇത്തരം വെറും വാഗ്ദാനങ്ങളല്ല, നിങ്ങള്‍ കണ്മുന്നില്‍ കാണുന്ന ആറ് വരി ദേശീയപാത പോലെ ഉള്ള യാഥാര്‍ഥ്യങ്ങളാണ് അവരുടെ ഉറപ്പ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily