Friday, 23 Oct, 2.31 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
കോടികളുടെ തട്ടിപ്പ്; ഫസല്‍ ഗഫൂറിനെതിരെ മറ്റ് അംഗങ്ങള്‍; ഗഫൂര്‍ എംഇഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് സെക്രട്ടറി

മലപ്പുറം: സാമ്ബത്തിക തട്ടിപ്പിന്റെ പേരില്‍ ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബയും സ്ഥാനമൊഴിയണമെന്ന് എംഇഎസ് സെക്രട്ടറി ഡോ. എന്‍.എം. മുജീബ് റഹിമാന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എംഇഎസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുന്നത്. ഇത് വേദനാജനകമാണെന്നും മുജീബ് പറഞ്ഞു.

നേരത്തെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്‍പാകെ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അസി. പോലീസ് കമ്മീഷണര്‍ ബിനുരാജ് ഫസല്‍ ഗഫൂറിനും ലബ്ബക്കും എതിരെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും മുജീബ് ആരോപിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top