Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

കൊച്ചി : കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലാണ് സംഘര്‍ഷം.വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചെന്നും ആരോപണമുണ്ട്.മൂന്നുപേര്‍ ആശുപത്രിയിലാണ്

പള്ളിപ്പെരുന്നാളിനിടെ ആണ് യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ട്രസ്റ്റിനാണ് പള്ളി നിയന്ത്രണം. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നു.

കോടതിവിധി അനുസരിച്ച്‌ 15 ദിവസം വീതമാണ് ഇരു സഭകള്‍ക്കും ഉടമസ്ഥാവസ്ഥവകാശം നല്‍കിയത്. ഇന്ന് ആരാധന അര്‍പ്പിക്കുന്നതിന് ഒരു വിഭാഗം വൈദികര്‍ക്ക് അനുമതി നല്‍കിയില്ല. തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്. പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily