Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍, കൂട്ടിക്കല്‍ സി.എം.എസ് എല്‍.പി സ്‌കൂള്‍, ഇളംകാട് ശങ്കര്‍ മെമ്മോറില്‍ സ്‌കൂള്‍, പെരുന്തുരുത്ത് തുഷാര ക്ലബ്, മുണ്ടക്കയം സി.എം.എസ് എള്‍.പി സ്‌കൂള്‍, മുണ്ടക്കയം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുത്തന്‍ചന്ത എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ആദ്യ ഘട്ടത്തില്‍ ക്യാമ്പു തുറന്നത്.

വേണ്ടിവന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ താലൂക്ക് ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍ ചുവടെ. ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ : കോട്ടയം- 85479 85727, ചങ്ങനാശേരി- 9496014587, മീനച്ചില്‍-9496686325, കാഞ്ഞിരപ്പള്ളി-9495265800, വൈക്കം- 9496174871.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily