Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

കോട്ടയം: വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ മരിച്ചു.

പാലായില്‍ ആണ് സംഭവം. കൊഴുവനാല്‍ ഉറുമ്പിക്കുന്നേല്‍ സുകുമാരന്‍ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു അവശനിലയില്‍ സുകുമാരനെ കണ്ടെത്തിയത്.

ഇദ്ദേഹത്തെ ബന്ധുക്കളാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുകുമാരന്‍ മരിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്.

സുകുമാരന്റെ മരുമകന്‍ ഇടമുള സ്വദേശി അഖിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലിസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily