Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോയമ്പത്തൂരില്‍ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

കോയമ്പത്തൂരില്‍ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് മടങ്ങാതെ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമാകും അണ്ണാമലൈ മടങ്ങുക .

അണ്ണാമലൈ ഡല്‍ഹിയില്‍ തന്നെ തുടരുന്നുണ്ടെങ്കിലും, അദ്ദേഹം ഇതുവരെ പാർട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പാർട്ടി നേതൃത്വം അദ്ദേഹത്തിനൊപ്പമുണ്ടെന്ന ഉറപ്പാണ് നല്‍കിയത്. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

കോയമ്പത്തൂരില്‍ നിന്ന് വമ്പൻ പദയാത്ര ആരംഭിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അണ്ണാമലൈ പരാമർശിച്ചു.എന്നാല്‍ ഈ കാമ്പെയ്ൻ ബിജെപി ബാനറിന് കീഴില്‍ നടത്താമെന്നും അത് കൂടുതല്‍ ഫലപ്രദമാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കേന്ദ്ര നേതാക്കളുടെ പൂർണ്ണ പിന്തുണയും അണ്ണാമലൈക്ക് അമിത് ഷാ ഉറപ്പുനല്‍കി. സംസ്ഥാന നേതാക്കള്‍ക്ക് വ്യക്തമായ നിർദ്ദേശങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. നിതിൻ നവീനിന് അണ്ണാമലൈ സമർപ്പിച്ച അഞ്ച് പേജുള്ള രാജി കത്തിനെ പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകളും ബിജെപി ഉന്നത വൃത്തങ്ങള്‍ നിഷേധിച്ചു.അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി വീണ്ടും നിയമിക്കുന്നതും ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily