കൊച്ചി: ഓണാഘോഷങ്ങളോടൊപ്പം മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റുമായി ആശീർവാദ് ആട്ട.
ഏറ്റവും പുതിയ ഡിജിറ്റല്‍ വീഡിയോ ക്യാംപയിനിലൂടെ ‘ഫിറ്റ് മാവേലി’യെ അവതരിപ്പിച്ചാണ് ആശീർവാദ് ദൈനംദിന ജീവിതത്തിലെ സമീകൃത ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം രസകരമായി പങ്കുവയ്‌ക്കുന്നത്.
പൊതുവേ തടിച്ച, പ്രസന്നനായ രാജാവായാണ് മാവേലിയെ ചിത്രീകരിക്കാറുള്ളത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ഫിറ്റായ മാവേലി കുട്ടികള്‍ക്ക് ഭക്ഷണക്രമവും വ്യായാമവും സംബന്ധിച്ച സന്ദേശം നല്‍കുന്നു. ഓണസദ്യയുടെ ആഘോഷവും രുചിയും ഒഴിവാക്കണമെന്നല്ല, മറിച്ച് ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരമായ ശീലങ്ങളും ആഘോഷവേളകളിലെ ഭക്ഷണവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ആശയമാണ് ക്യാംപയിൻ മുന്നോട്ടുവയ്‌ക്കുന്നത്.
സംസ്‌കാരവും നർമ്മവും മാറിവരുന്ന ഭക്ഷണശീലങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ആശീർവാദിന്റെ ഓണം ചിത്രം ‘ഫിറ്റ് മാവേലി’യെ അവതരിപ്പിക്കുന്നത്. മാവേലി ഫിറ്റായാലും ഓണമെത്തുമ്പോള്‍ ഗംഭീരമായൊരു സദ്യയ്‌ക്ക് ഇടമുണ്ടെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ചിത്രം യൂ ട്യൂബില്‍ കാണാം.

