Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് പിടിവീഴും ; മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

ദുബായ് : പാർക്ക് ചെയ്‌ത വാഹനങ്ങളില്‍ മുതിർന്നവരുടെ മേല്‍നോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കള്‍ക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 2-നാണ് ഫുജൈറ പോലീസ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കിയത്.

വേനല്‍ക്കാലങ്ങളില്‍ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ താപനില പെട്ടെന്ന് ഉയരുകയും മിനിറ്റുകള്‍ക്കുള്ളില്‍ മാരകമാകുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇതിനാല്‍ കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ തനിച്ചാക്കി കുറച്ചുനേരം പോലും പാർക്ക് ചെയ്ത് പോകരുതെന്നും, ശ്രദ്ധിക്കാതെ വിടരുതെന്നും പോലീസ് രക്ഷിതാക്കളോടും വാഹനമോടിക്കുന്നവരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

പാർക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളിലെ താപനില, പ്രത്യേകിച്ചും വേനല്‍മാസങ്ങളില്‍, പെട്ടെന്ന് ഉയരുകയും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ചൂടില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ തനിയെ ഇരുത്തുന്നത് ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടല്‍, ബോധം നഷ്ടപ്പെടല്‍ തുടങ്ങി മരണം വരെ സംഭവിക്കാനിടയാക്കുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily