തിരുവനന്തപുരം: വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജിയുടെ നിര്യാണത്തില്‍ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗിയായിരുന്നു ബാലകൃഷ്ണൻജിയെന്ന് ഗവർണർ അനുസ്മരിച്ചു.
ബാലകൃഷ്ണൻജിയുമായി വ്യക്തിപരമായി ഏറെ അടുപ്പവും സ്നേഹവും ഉണ്ടായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. പി. പരമേശ്വർജിയാണ് ബാലകൃഷ്ണൻജിയെ ആദ്യമായി തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞുതന്നതും പരമേശ്വർജി തന്നെയായിരുന്നുവെന്നും ഗവർണർ അനുസ്മരിച്ചു.
ബാലകൃഷ്ണൻജിയുടെ നിസ്വാർത്ഥ സേവനവും ത്യാഗപൂർണ്ണമായ ജീവിതവും വരുംതലമുറകള്‍ക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. അദ്ദേഹത്തിന്റെ പവിത്രമായ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അർപ്പിക്കുന്നതായും ഗവർണർ അറിയിച്ചു. ഓം ശാന്തി.

