Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളി‍ താരവും

ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളി‍ താരവും

ലണ്ടന്‍: അമ്ബതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളി താരവും.

ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍സിലെ മലയാളിയായ ജിനി ജോസഫ് താന്നിയില്‍ ആണ് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കുക.

ഏകദേശം 46.2 കിലോമീറ്റര്‍ ആണ് മാരത്തോണ്‍. ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ നിന്ന് ആരംഭിച്ച്‌ പ്രധാന നഗരങ്ങളിലൂടെ പിന്നിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ മുമ്ബില്‍ സമാപിക്കും.

നാല്‍പത്തിയാറുകാരനാണ് ജോസഫ് താന്നിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി. സുബി ജയിംസാണ് ഭാര്യ. നിയാ, ഹനാ, ഇഷ എന്നിവര്‍ മക്കള്‍. വെയില്‍സിലെ ടെസ്‌കോ ഡിസ്ട്രിബ്യൂഷനില്‍ ജോലി ചെയ്യുന്ന ജോസഫ് താന്നിയില്‍ ഇതിന് മുമ്ബും നിരവധി മാരത്തോണുകളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. കാര്‍ഡിഫ് ഹാഫ് മാരത്തോണിലും, ബ്രിസ്റ്റോള്‍, ലണ്ടന്‍ വൈറ്റാലിറ്റി, ന്യൂപോര്‍ട്ട് വെര്‍ച്വല്‍, ഡേവേര്‍ണ്‍ ബ്രിഡ്ജ് ഹാഫ് മാരത്തോണ്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.

ലണ്ടന്‍ മാരത്തോണിനു പിന്നാലെ ഒക്ടോബറില്‍ തന്നെ നടക്കുന്ന മാഞ്ചസ്റ്റര്‍ മാരത്തോണിലും ജോസഫ് പങ്കെടുക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily