Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലണ്ടന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു; എണ്‍പതിലധികം പേര്‍ക്ക് പരുക്ക്

ലണ്ടന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു; എണ്‍പതിലധികം പേര്‍ക്ക് പരുക്ക്

ണ്ടൻ: ബ്രിട്ടനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 80 ലേറെ പേർക്ക് പരുക്കേറ്റു.

11 പേരുടെ നിലഗുരുതരമാണ്. ലണ്ടനില്‍ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്. ബെഡ്ഫോഡിന് സമീപം വെച്ച്‌ ഒരു ട്രെയിനിന്റെ പുറകിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തില്‍ പെട്ടെന്നുണ്ടായ തകരാറിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുന്നതിനിടയിലാണ് തൊട്ടുപിന്നാലെ വന്ന ട്രെയിൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.

ശക്തമായ ഇടിയില്‍ പലരും മുന്നിലെ സീറ്റുകളിലേക്ക് തെറിച്ചുവീഴുകയും ബോധരഹിതരാകുകയും ചെയ്തു. പുക ഉയർന്നതോടെ ട്രെയിനില്‍ വലിയ രീതിയില്‍ പരിഭ്രാന്തി പരന്നു. പലരുടെയും കൈകാലുകള്‍ ഒടിയുകയും ശരീരത്തില്‍ നിന്ന് രക്തം വാർന്നൊഴുകുകയും ചെയ്തതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു.

അപകടത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവരാനുണ്ട്. നിലവില്‍ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് സെന്‍റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരികെയും ഉള്ള എല്ലാ ട്രെയിൻ സർവീസുകളും ഈസ്റ്റ് മിഡ്‌ലാന്‍റ്സ് റെയില്‍വേ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily